മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഒരാഴ്ചത്തെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. മന്ത്രിയുടെ കാലിന് പരിക്കേറ്റതിനാൽ ഡോക്ടർമാർ ഒരാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്.

സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി, ഇ.ബി.സി (പൊതു വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾ) വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പ്രീമെട്രിക് സ്കോളർഷിപ്പിന് (PM-YASASVI) അപേക്ഷ ക്ഷണിച്ചു. മുൻവർഷം…

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പ്രമുഖ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/വർഗ്ഗത്തിൽപ്പെട്ടവർക്കു വേണ്ടി ജനുവരി 12 ന് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. സെയിൽസ്മാൻ തസ്തികയിലാണ് നിയമനം.…

തൃത്താല നിയോജക മണ്ഡലത്തിലെ കക്കാട്ടിരി സ്വദേശി കുരുവെട്ടുഞാലിൽ മൊയ്തു മാനുക്കാസ്  ലൈഫ് പദ്ധതിയുടെ ഭാഗമായ മനസോടിത്തിരി മണ്ണ് പദ്ധതിയിലേക്ക് 57 സെന്റ് ഭൂമി സംഭാവന നൽകി.  തൃശൂർ ദേശമംഗലത്തുള്ള ഭൂമിയാണ് നൽകിയത്. ഭൂരഹിതരായ ഭവനരഹിതർക്ക് വീട് വെക്കാനുള്ള…

സഹകരണ ബാങ്കുകളുടെ പ്രസക്തി വർധിച്ചു വരുന്നതായി പി.വി അബ്ദുൽ വഹാബ് എം.പി. ലാഭവിഹിതം കൊടുക്കുന്നതിന് പുറമേ ധാരാളം സാമൂഹ്യക്ഷേമ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇടപെടാനും സഹകരണ ബാങ്കുകൾക്ക് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കരുളായി സർവ്വീസ് സഹകരണബാങ്കിന്റെ…

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഹോട്ടലുകള്‍, ബേക്കറി ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 12 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയതായി അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ വി.കെ പ്രദീപ്കുമാര്‍ അറിയിച്ചു. മൂന്ന് സ്‌ക്വാഡുകള്‍…

തിരുവനന്തപുരം: പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭാ യോഗത്തിന്റെ ഉദ്ഘാടനം കെ.ആന്‍സലന്‍ എം.എല്‍.എ നിര്‍വഹിച്ചു.   പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി രണ്ടാം വാര്‍ഷിക പദ്ധതി (2023-24) രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് പാറശാല ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ…

2022 ഡിസംബർ 21 മുതൽ 2023 ജനുവരി 2 വരെ സപ്ലൈകോയുടെ മുഴുവൻ ഔട്ട്‌ലെറ്റുകളിലെയും ഫെയറുകളിലെയും വിൽപ്പന 92.83 കോടി രൂപ.  സപ്ലൈകോയുടെ അഞ്ച് ജില്ലാ ഫെയറുകളിൽ  മാത്രമായി 73 ലക്ഷത്തിലധികം രൂപയുടെ വില്പനയാണ് ഉണ്ടായത്.18,50,229 റേഷൻ കാർഡ് ഉടമകളാണ് ഈ കാലയളവിൽ സബ്‌സിഡി സാധനങ്ങൾ വാങ്ങിയത്. ആലപ്പുഴ, തൃശ്ശൂർ,  എറണാകുളം,  കോട്ടയം,…

 സംസ്ഥാന സർക്കാർ സ്ഥാപനമായ IHRD-യുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ 2023 ജനുവരിയിൽ  ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിൽ  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (PGDCA - 2 സെമസ്റ്റർ),…

ശബരിമല: മകരവിളക്ക് മഹോത്സവത്തിനുള്ള ഭക്തജന പ്രവാഹം മുന്നില്‍ കണ്ട് സന്നിധാനത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. എ ഡി എം പി വിഷ്ണുരാജിന്റെ അധ്യക്ഷതയില്‍ സന്നിധാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ജനുവരി 11 മുതല്‍…