കേരളത്തിലെ റേഷൻകടകൾ വഴി വിതരണം ചെയ്യുന്നതിന് ആവശ്യമായ പുഴുക്കലരി വിഹിതം അനുവദിക്കാത്തതിന്റെ ആശങ്ക കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയെ അറിയിച്ചതായി സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. കേന്ദ്ര സർക്കാർ കഴിഞ്ഞ ഒരു വർഷമായി…

കോഴിക്കോട് ആസ്ഥാനമായ കിർത്താഡ്‌സിൽ പട്ടിക വിഭാഗ ജനതയുടെ ഉന്നമനത്തിലും അവർക്കിടയിൽ പ്രവർത്തിക്കുവാനും താത്പര്യമുള്ള ഗവേഷണാർഥികൾക്ക് ഇന്റേൺഷിപ്പ് ചെയ്യാൻ സൗകര്യം. 10 ഒഴിവുകളാണുള്ളത്.         നരവംശശാസ്ത്രം /സോഷ്യോളജി /സോഷ്യൽവർക്ക് /സ്റ്റാറ്റിസ്റ്റിക്‌സ് /ഭാഷാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസം 3,500 രൂപ…

തിരുവനന്തപുരം, പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ സിസ്റ്റം അസിസ്റ്റന്റ്, അസിസ്റ്റന്റ് എന്നീ തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ…

കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേർണലിസം കോഴ്‌സ് 2023 ജനുവരി ബാച്ചിൽ അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. ഓരോ…

സംസ്ഥാന ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഉപഭോക്തൃ വാരാചരണം ഡിസംബർ 16 മുതൽ സംസ്ഥാനത്തുടനീളം നടന്നുവരുകയാണ്. പരിപാടിയുടെ സമാപനം ദേശീയ ഉപഭോക്തൃ ദിനമായ ഡിസംബർ 24ന് രാവിലെ 11ന് തിരുവനന്തപുരത്ത് ഹോട്ടൽ…

2021-22 സാമ്പത്തികവർഷം ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെച്ച നാലു ജാഗ്രതാ സമിതികൾക്ക് (ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്) പ്രോത്സാഹനമെന്ന നിലയിൽ കേരള വനിതാ കമ്മീഷൻ അവാർഡ് നൽകും. അവാർഡ് നിർണയ മാനദണ്ഡങ്ങളടങ്ങിയ പ്രൊഫോർമയും…

കേരള മീഡിയ അക്കാദമിയിൽ ഒരു വർഷത്തേക്ക് വിവിധ ഗ്രാഫിക് ഡിസൈനിംഗ് ജോലികൾക്കായി അപേക്ഷ ക്ഷണിച്ചു. ഇല്ലസ്ട്രേറ്റർ, ഇൻഡിസൈൻ സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യം അഭികാമ്യം. മാഗസിൻ, സോഷ്യൽ മീഡിയ പോസ്റ്റർ, ബ്രോഷറുകൾ എന്നിവ ഡിസൈൻ ചെയ്യുന്നതിന് നിരക്കുകൾ രേഖപ്പെടുത്തി 31ന് വൈകിട്ട് 5നകം സെക്രട്ടറി, കേരള…

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ കാസർഗോഡ് സർക്കാർ അതിഥി മന്ദിരത്തിൽ ഡിസംബർ 28,29,30 തീയതികളിൽ സിറ്റിങ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. രാവിലെ 9ന് സിറ്റിങ് ആരംഭിക്കും. സിറ്റിങ്ങിൽ ഹാജരാകുന്നതിന്…

ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാർക്ക് പി.എം.യു-വിൽ സീനിയർ പ്രോഗ്രാമർ/പ്രോഗ്രാമർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ (എംപാനൽമെന്റ് വ്യവസ്ഥയിൽ) നിയമനം നടത്തും. വിദ്യാഭ്യാസ യോഗ്യത, മറ്റ് നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in ൽ ലഭ്യമാണ്.

*ഓപ്പറേഷൻ ഹോളിഡേ പ്രത്യേക പരിശോധന ക്രിസ്തുമസ്-പുതുവത്സര സീസണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുടെ സ്പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധനകൾ…