നൂതന സാങ്കേതികരീതികള്‍ പ്രയോജനപ്പെടുത്തി പരിമിതമായ സാഹചര്യത്തില്‍ മികച്ച കൃഷിയിടം ഒരുക്കുന്നത് ലക്ഷ്യമാക്കി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പോഷകശ്രീ പദ്ധതിക്ക് തുടക്കമായി. മണ്ണ് പൂര്‍ണമായി ഒഴിവാക്കി പകരം പഴയ പത്രങ്ങള്‍, ചാണകപ്പൊടി, ചകിരി ചോറ്…