തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി വയനാട് ജില്ലയിൽ 6,04,347 വോട്ടര്‍മാര്‍ക്ക് എന്യൂമറേഷൻ ഫോമുകൾ  വിതരണം ചെയ്തതായി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ സംസ്ഥാനത്ത് ബി.എൽ.ഒ - ബി.എൽ.എ…

തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ എല്ലാ വോട്ടർമാരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു. കളക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ നടന്ന വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ.…

കുടുംബശ്രീ ജില്ലാമിഷന്‍ ജെന്‍ഡര്‍ വിഭാഗത്തിന്റെയും ട്രൈബല്‍ ജി.ആര്‍.സിയുടെയും ആഭിമുഖ്യത്തില്‍ വേളിയമ്പം പ്രീ മെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജന്‍ഡര്‍ വികസന ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സ്വയം രക്ഷയും ആരോഗ്യ അവബോധവും ഉള്‍ക്കൊള്ളുന്ന പരിശീലനങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്.…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പില്‍ സുതാര്യമായി വോട്ട് രേഖപ്പെടുത്താന്‍ സമ്മതിദായകര്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും കൈവശം കരുതണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, വോട്ടര്‍ സ്ലിപ്പ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍…

വയനാട് ജില്ലയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ദിവസമായ ഡിസംബർ 11ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും അവധി ആയിരിക്കുമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിന് ജില്ലയില്‍ ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ◈മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത്- മാനന്തവാടി സെന്റ് പാട്രിക്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ◈സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്പഞ്ചായത്ത്- സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ◈കല്‍പ്പറ്റ ബ്ലോക്ക്പഞ്ചായത്ത് -…

വയനാട് മുണ്ടക്കൈ-ചുരല്‍മല ദുരന്തബാധിതരും ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന വോട്ടര്‍മാര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പ് ദിവസംവോട്ട് ചെയ്യാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ദുരന്തബാധിത പ്രദേശത്തെ…

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ കുടുംബശ്രീ സംരംഭകരെയും വിവിധ മേഖലകളിലെ വിതരണക്കാരെയും ഒരുമിപ്പിക്കുന്ന ബിസിനസ്-ടു-ബിസിനസ് മീറ്റ് ഡിസംബര്‍ 15 രാവിലെ 10 ന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ജില്ലയിലുടനീളം പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ…

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം ഡിസംബർ 11ന്  പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബര്‍ 11 നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് വയനാട് ജില്ലയില്‍ സമ്മതിദാനവകാശം വിനിയോഗിക്കാന്‍ ആകെ 6,47,378 വോട്ടര്‍മാരാണുള്ളത്. 3,13,049 പുരുഷ വോട്ടര്‍മാരും 3,34,321 സ്ത്രീ വോട്ടര്‍മാരും 8 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരുമാണ് അന്തിമ വോട്ടര്‍…