ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ഡെവലപ്‌മെന്റ് കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov. ൽ പ്രസിദ്ധീകരിച്ചു. റാങ്ക്‌ ലിസ്റ്റിന്മേലുള്ള പരാതികൾ 23 ന് വൈകിട്ട് 5 ന് മുൻപായി lbstvpm@gmail.com ല്‍ സമർപ്പിക്കണം. പരാതി…

മാധ്യമ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ നൽകുന്ന സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2021, 2022, 2023 വർഷങ്ങളിലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2021 ലെ പുരസ്‌കാരത്തിന് കെ. ജി. പരമേശ്വരൻ നായരും…

യോഗ ജനകീയമാക്കാന്‍ ആയുഷ് വകുപ്പിന്റെ ശക്തമായ ഇടപെടല്‍ തൃശൂരില്‍ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിർവഹിച്ചു. മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി സമ്പൂര്‍ണ യോഗ…

സംസ്ഥാനത്തിലെ 2025-26 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് വെബ് സൈറ്റ് വഴി ഓൺലൈനായി ജൂൺ 30 വരെ അപേക്ഷാ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.lbscentre.kerala.gov.in, ഫോൺ: 0471-2324396, 2560361, 2560327.

സംസ്ഥാനത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) കോഴ്സിന്റെ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടു സമർപ്പിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. ഇത് സംബന്ധിച്ച തിരുത്തലുകൾ വേണ്ടുന്ന പക്ഷം ജൂൺ 26ന് മുൻപായി  www.lbscentre.kerala.gov.in വെബ്സൈറ്റിലെ അപ്ലിക്കേഷൻ…

2025-26 അധ്യയന വർഷത്തിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരുടെ നിലവിലുള്ള ഒഴിവിലേക്ക് ജൂൺ 24 രാവിലെ 10.30ന് അഭിമുഖം നടത്തുന്നു. ഉദ്യോഗാർഥികൾക്ക് നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ്…

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (റ്റാലി), ഓട്ടോകാഡ്, മൊബൈൽ ഫോൺ ടെക്‌നോളജി, ഗാർമെന്റ്‌മേക്കിംഗ് &അപ്പാരൽ ഡിസൈനിംഗ്, ബ്യൂട്ടീഷൻ, ഇലക്ട്രിക്കൽ…

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവ സബ് ജയിൽ റോഡിന് സമീപം പ്രവർത്തിച്ചുവരുന്ന ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/ പട്ടികവർഗ/ മറ്റർഹ വിഭാഗ വിദ്യാർഥികൾക്ക്…

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകൾ തയ്യാറാക്കുന്ന അക്കാദമിക് മാസ്റ്റർ പ്ലാൻ സ്‌കൂൾ വിക്കിയിൽ അപ്‌ലോഡ്‌ ചെയ്യാൻ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനം ഒരുക്കി. അതത് സ്‌കൂളിന്റെ…

സംസ്ഥാനത്ത് രൂപീകരിച്ച മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിലേക്ക് (കോഴിക്കോട്) ചെയർപേഴ്സൺ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 15. വിശദ വിവരങ്ങൾക്ക്: www.ksmha.org.