പാചകവാതക പരാതി പരിഹാര യോഗം ചേർന്നു കോട്ടയം: പാചകവാതക സിലിണ്ടറിന് അധികമായി തുക ആവശ്യപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ് പറഞ്ഞു. കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ നടന്ന പാചകവാതക…
സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കുന്നതിലെ കാലവിളംബം തീർത്തും ഇല്ലാതാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സേവനങ്ങൾ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാൻ ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ…
*കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കും *മാധ്യമ എഡിറ്റർമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തി മയക്കുമരുന്ന് മാഫിയ നമ്മുടെ കുഞ്ഞുങ്ങളെ ലക്ഷ്യമിടുന്നത് ഉത്കണ്ഠപ്പെടുത്തുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ മാധ്യമ മേധാവികളും എഡിറ്റർമാരുമായി ഓൺലൈനിൽ…
2022 ഒക്ടോബർ 20, 21, 22 തീയതികളിൽ കോട്ടയം ജില്ലയിൽ വച്ചു നടക്കുന്ന സംസ്ഥാന സ്‌പെഷ്യൽ സ്കൂൾ കലോത്സവത്തിന് വേണ്ടി വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ലോഗോ ക്ഷണിക്കുന്നു. കലയുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്.…
തിരുവനന്തപുരത്ത് ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്കായി സൗജന്യ മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. താല്പര്യമുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഒക്ടോബർ…
പുതുച്ചേരി സർക്കാർ സ്ഥാപനമായ മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ ബിഎഎംഎസ് കോഴ്സിൽ എൻആർഐ/എൻആർഐ സ്പോൺസേർഡ് വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സംവരണം ചെയ്തിട്ടുള്ള ഏഴ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നീറ്റ് (NEET) പരീക്ഷയിൽ നിശ്ചിത യോഗ്യതയുള്ളവർക്ക്…
തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളജിൽ കേരള സർക്കാരിന്റെ K-DISC ഉദ്യമത്തിന്റെ ഭാഗമായുള്ള ‘ മഴവില്ല് ‘ പദ്ധതിക്ക് വോളന്റീയർമാരെ തിരഞ്ഞെടുക്കുന്നു. ഇതിനായി ഒക്ടോബർ 7ന് രാവിലെ 10.30ന് ഇന്റർവ്യൂ നടത്തുന്നു. യോഗ്യത- സയൻസ് ബിരുദം/ 3 വർഷ എൻജിനിയറിംഗ് ഡിപ്ലോമ കോഴ്‌സ്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി കോളജ് ഓഫീസിൽ…
2022-2023 അധ്യയന വർഷത്തെ എം.ടെക് കോഴ്‌സ് പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് ഓപ്ഷൻ രജിസ്‌ട്രേഷൻ / ഓപ്ഷൻ റീ അറേഞ്ച്‌മെന്റ് എന്നിവയ്ക്കുള്ള അവസരം ഒക്ടോബർ 3 വരെ നീട്ടി. അപാകതകൾ പരിഹരിക്കുന്നതിനായി വിദ്യാർഥികൾ സെപ്റ്റംബർ 26 വരെ സമർപ്പിച്ച രേഖകളുടെ…
കേരള എക്‌സൈസ് വകുപ്പ് 2022 സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 5 വരെയുള്ള 20 ദിവസങ്ങളിൽ ''നർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ് നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി എല്ലാ ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിക്കുകയും, മുഴുവൻ സമയ ഹൈവേ പെട്രോളിങ് ടീമിനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കുന്നതിനുള്ള…
സാംസ്‌കാരിക വകുപ്പിന് കീഴിൽ ചെമ്പഴന്തിയിൽ പ്രവർത്തിക്കുന്ന അന്തർദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം ശ്രീനാരായണ ദർശനത്തിൽ സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കോഴ്സ് സൗജന്യമാണ്. 15 ദിവസം നീണ്ടുനിൽക്കുന്ന കോഴ്സ് കാലയളവിൽ താമസവും ഭക്ഷണവും സൗജന്യമായി ലഭിക്കും. ആദ്യം രജിസറ്റർ…
