വിനോദ സഞ്ചാരികള്‍ക്കായി ജില്ലയില്‍ കെ.എസ്.ആര്‍ ടി സി നൈറ്റ് ജംഗിള്‍ സഫാരി തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് വേണ്ടി ബത്തേരിയില്‍ നിര്‍മ്മിച്ച വിശ്രമ മന്ദിരത്തിന്റെയും വിനോദ സഞ്ചാരികള്‍ക്കുള്ള സ്ലീപ്പര്‍…

ജില്ലാതല ഹരിത കര്‍മ്മസേന സംഗമവും ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മീനങ്ങാടി…

നിയമനം

August 11, 2022 0

ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന പി. കെ കാളന്‍ മെമ്മോറിയല്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഹിന്ദി, മലയാളം, ഇംഗ്ലീഷ് തസ്തികകളില്‍ താത്കാലികാടിസ്ഥാനത്തില്‍ ലക്ചറര്‍ നിയമനത്തിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് 19 ന്…

മഴ കുറഞ്ഞ സാഹചര്യത്തില്‍ കോഴിക്കോട്  ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. മഴ വീണ്ടും തുടരുകയാണെങ്കില്‍ ദുരിത ബാധിത പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റി താമസിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നുണ്ടായ പന്നി കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കല്‍പ്പറ്റ പി.ഡബ്യൂ.ഡി റസ്റ്റ് ഹൗസില്‍ പന്നി കര്‍ഷകര്‍ക്കുളള ധനസഹായം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു…

സ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണ്ണമാകുന്നത് എല്ലാ മനുഷ്യര്‍ക്കും നീതിപൂര്‍വ്വമായ പരിഗണന ലഭിക്കുമ്പോഴാണെന്ന് തുറമുഖ- മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. രാഷ്ട്രജീവിതത്തിന്റെ അടിത്തറയായ  ജനാധിപത്യം, മതനിരപേക്ഷത, തുല്യനീതി എന്നിവ കാത്തു സൂക്ഷിക്കാന്‍ നമുക്ക് ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.…

വയനാട് ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി മൂലം ഉന്‍മൂലനം ചെയ്യപ്പെട്ട പന്നികളുടെ ഉടമസ്ഥര്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു. ഏഴ് കര്‍ഷകര്‍ക്കായി 37,07,751 രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്. കല്‍പ്പറ്റ പി.ഡബ്യൂ.ഡി റസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ കര്‍ഷകര്‍ക്കുളള…

അതിതീവ്രമഴയും ഓറഞ്ച്, റെഡ് അലേര്‍ട്ടുകളും പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ക്വാറികളുടെ പ്രവര്‍ത്തനം, മണ്ണെടുക്കല്‍, കോഴിക്കോട് ബീച്ചിലും ഹൈഡല്‍ അക്വാട്ടിക് ടൂറിസം കേന്ദ്രങ്ങളിലും സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം…

ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിലൂടെ സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന നോര്‍ത്തേണ്‍ സര്‍ക്കിളിലെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം ഉദ്ഘാടനം…

കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോരമേഖലയുടെ മുഖ്യാശ്രയമായ പെരിങ്ങോം അഗ്നി രക്ഷാ നിലയത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. 2.51 കോടി രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി സെപ്റ്റംബറിൽ പൂർത്തിയാകും. പെരിങ്ങോം-വയക്കര പഞ്ചായത്തിന്റെ…