കേരള സാമൂഹ്യ മിഷനിൽ ഒഴിവുള്ള റീജിയണൽ ഡയറക്ടർ (സിസ്റ്റം മാനേജ്‌മെന്റ്) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ മാർച്ച് 7 വരെ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക്: www.socialsecuritymission@gmail.com, 0471-2341200.

ശാസ്ത്ര വികസനത്തിനായി രൂപീകരിക്കപ്പെട്ട സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ തന്നെ അന്ധവിശ്വാസങ്ങൾക്ക് കുടപിടിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 34 -ാമത് കേരള ശാസ്ത്ര കോൺഗ്രസ് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ഉദ്ഘാടനം…

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന് പാലക്കാട് നിന്നുള്ള ആശ്വാസകരമായ ഒരു വാര്‍ത്തയാണ് നമ്മുടെ മുന്നിലുള്ളത്. മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബു എന്ന യുവാവിനെ വിജയകരമായി രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. നാടൊന്നാകെ ആഗ്രഹിച്ച കാര്യമായിരുന്നു അത്.…

ചെങ്ങന്നൂർ വെണ്മണി കോമൻകുളങ്ങര പാടശേഖരത്തിലെ നവീകരിച്ച പ്രവൃത്തികളുടെയും പുതിയതായി ആരംഭിക്കുന്ന പദ്ധതികളുടെയും നെൽകൃഷി വിതയുടെയും ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് ഫെബ്രുവരി 10ന് നിർവഹിക്കും. രാവിലെ 10ന് ചാലുംകരോട് കരുണ ഫാമിന് സമീപം നടക്കുന്ന…

ഹോം ഐസൊലേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ ബ്രോഷര്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പ്രകാശനം ചെയ്തു. കോവിഡ് രോഗികളില്‍ ഏറെയും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പും ആരോഗ്യകേരളം വയനാടും…

വയനാട് ജില്ലയില്‍ ഇന്ന് (09.02.22) 803 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 959 പേര്‍ രോഗമുക്തി നേടി. 15 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ…

ഉപഭോക്താക്കളിൽ നിന്ന് ഇന്ധന സർചാർജ് ഈടാക്കാനുളള വൈദ്യുതി ബോർഡിന്റെ അപേക്ഷയിൽ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ  പൊതുതെളിവെടുപ്പ് നടത്തും. 15ന് രാവിലെ 11ന് വീഡിയോ കോൺഫെറൻസ് വഴിയാവും തെളിവെടുപ്പ് നടത്തുക.  പങ്കെടുക്കുന്നവർ 14ന് ഉച്ചയ്ക്ക്…

  തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ ജലലഭ്യത കണക്കാക്കാൻ ജലലഭ്യതാ നിർണ്ണയ സ്‌കെയിലുകൾ സ്ഥാപിക്കണമെന്ന് നിർദ്ദേശം. ഓരോ പ്രദേശത്തെയും ജലലഭ്യത നിർണയിക്കാൻ ഇവ സഹായകമാകുമെന്നതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിന് തയ്യാറാവണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ്…

ആലപ്പുഴ: സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ ഷോര്‍ട്ട് ഫിലിം മത്സരത്തിന് എന്‍ട്രികള്‍ ഫെബ്രുവരി 15വരെ സമര്‍പ്പിക്കാം. ഫോണ്‍: 0477 2252049, 9447178056.

ഹോംകോയിലെ ഗുണനിലവാര നിയന്ത്രണ വിഭാഗത്തിലെ അപ്രെന്റീസ് ട്രെയിനിയുടെ നിയമനത്തിന് 24ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ബി.ഫാം യോഗ്യതയുള്ളതും 40 വയസ്സിൽ കവിയാത്തവരുമായ ഉദ്യോഗാർത്ഥികൾ ആലപ്പുഴ പാതിരപ്പള്ളിയിലുള്ള ഹോംകോയുടെ ഓഫീസിൽ സർട്ടിഫിക്കറ്റുകളുടെ…