മണിപ്പുരിലെ കലാപബാധിത ജനതയോടുള്ള ഐക്യദാർഢ്യമായി അവിടെനിന്നുള്ള വിദ്യാർഥികൾക്ക് കേരളത്തിൽ തുടർപഠനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ സർവ്വകലാശാലയിലാണ് ഇതിനു സൗകര്യമൊരുക്കിയത്. നിയമ പഠനമടക്കമുള്ള ബിരുദ കോഴ്സുകളിലും, ബിരുദാനന്തര കോഴ്സുകളിലും ഡോക്ടറൽ ഗവേഷണത്തിലും ഉൾപ്പെടെ…

സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങൾക്കു കൂടുതൽ അനുഭവവേദ്യമാക്കാനും സമയബന്ധിതമായ പദ്ധതി നിർവ്വഹണവും പ്രശ്ന പരിഹാരവും ഉറപ്പാക്കാനുമാണു സംസ്ഥാനത്തെ നാലു മേഖലകളായി തിരിച്ചു മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സാന്നിധ്യത്തിൽ മേഖലാതല അവലോകന യോഗങ്ങൾ സംഘടിപ്പിച്ചിരിക്കുന്നതെന്നും ഈ മേഖലാ യോഗങ്ങൾ…

കേരളത്തെയും അതിന്റെ സമസ്ത നേട്ടങ്ങളെയും ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനായി സംഘടിപ്പിക്കുന്ന കേരളീയം 2023ന്റെ നടത്തിപ്പിന് സർക്കാർ സംവിധാനങ്ങൾക്കൊപ്പം ഓരോ തലസ്ഥാന നഗരവാസിയും സംഘാടകനായി മാറണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ ഈ മഹോത്സവത്തിലേക്ക് ആകർഷിക്കാനുള്ള…

കെ-ടെറ്റ് ആഗസ്റ്റ് 2023 കാറ്റഗറി I, II, III, IV പരീക്ഷകളുടെ താത്കാലിക ഉത്തരസൂചികകൾ പരീക്ഷഭവന്റെ www.pareekshabhavan.kerala.gov.in, https://ktet.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ റെസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അഭിമുഖം നടത്തും. അടുത്ത ഒരു വർഷത്തേയ്ക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവിലേക്കുള്ള നിയമനത്തിനായാണ് അഭിമുഖം. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ ആണ്…

തിരുവനന്തപുരത്ത് നവംബർ 1 മുതൽ 7 വരെ സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയിൽ കലാ പ്രകടനങ്ങൾ അവതരിപ്പിക്കുവാൻ ഭിന്നശേഷി വിഭാഗത്തിൽപെട്ടവർക്ക് അവസരം നൽകുന്നു. പരിപാടിയുടെ ഭാഗമാകാൻ താത്പര്യമുള്ളവരും അനുബന്ധ സ്ഥാപനങ്ങളും https://www.culturedirectorate.kerala.gov.in  എന്ന വെബ്സൈറ്റ് മുഖാന്തിരം അപേക്ഷ സമർപ്പിക്കണം.…

കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാം അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് നവംബർ 02, 03, 04 തീയതികളിൽ നിയമസഭാ സമുച്ചയത്തിൽ വച്ച് ഹൈസ്കൂൾ- ഹയർസെക്കൻഡറി തലം, കോളജ് തലം, പൊതുജനങ്ങൾ എന്നീ മൂന്ന് വിഭാഗങ്ങളിലായി ക്വിസ്…

ആറ്റിങ്ങൽ ഗവൺമെന്റ് ഐടിഐയിൽ നടത്തുന്ന ഒരു വർഷ ഡിപ്ലോമ ഇൻ  ഫയർ ആൻഡ്  സേഫ്റ്റി കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു എസ്  എസ് എൽ സി, പ്ലസ് ടു മുതൽ  യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 6235911555,…

സംസ്ഥാന ഫാർമസി കൗൺസിൽ 2023 ഡിസംബറിൽ നടത്തുന്ന ഇലക്ഷനുമായി ബന്ധപ്പെട്ടുള്ള വോർട്ടർമാരുടെ കരട് പട്ടിക കൗൺസിൽ നോട്ടീസ് ബോർഡിലും www.kspconline.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. കരട് പട്ടികയുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളും പരാതികളും ഉണ്ടെങ്കിൽ ഒക്ടോബർ എട്ടിനു വൈകിട്ട്…

സെപ്തംബർ 28 ലോക ഹരിത ഉപഭോക്തൃദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10.30 ന് തിരുവനന്തപുരം പ്രസ് ക്ലബിലെ ടി.എൻ. ഗോപകുമാർ സ്മാരകഹാളിൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിർവ്വഹിക്കും. ഗതാഗതവകുപ്പ് മന്ത്രി…