സന്നിധാനത്ത് 'പുണ്യം പൂങ്കാവനം' ശുചീകരണപ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാര്‍. ശബരിമല ദര്‍ശനത്തിനെത്തിയ ജസ്റ്റീസ് സി.ടി. രവികുമാര്‍ രാവിലെ ഒന്‍പതു മണി മുതല്‍ സന്നിധാനത്തു നടന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.…

പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സാന്നിധാനത്ത് ശുചീകരണം നടത്തി. ശബരിമല സ്പെഷ്യല്‍ ഓഫീസര്‍ കെ.എസ് സുദര്‍ശന്‍, ആര്‍.എ.എഫ് ഡെപ്യൂട്ടി കമാന്റന്റ് ജി. വിജയന്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.…

ആത്മനിര്‍വൃതിയുടെ പന്ത്രണ്ടാം വര്‍ഷം ഭക്ത ലക്ഷങ്ങള്‍ ദര്‍ശനപുണ്യം തേടി എത്തുന്ന അയ്യന്റെ തിരുസന്നിധിയെ മാലിന്യമുക്തമാക്കുന്ന മഹത് പദ്ധതി 'പുണ്യം പൂങ്കാവനം' വിജയകരമായി പന്ത്രണ്ടാം വര്‍ഷത്തിലേക്ക്. ശബരിമലയിലും പരിസരങ്ങളിലും മനുഷ്യനും ജന്തുജാലങ്ങള്‍ക്കും ഒരുപോലെ ഹാനികരമായ മാലിന്യ…