മകരവിളക്കിനോട് അനുബന്ധിച്ച് സന്നിധാനത്ത് ഉണ്ടാകാന്‍ ഇടയുള്ള തിരക്ക് മുമ്പില്‍ കണ്ട് ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആശുപത്രി കേന്ദ്രീകരിച്ച് ആരോഗ്യ വിഭാഗവും സുസജ്ജമായി. ചികിത്സ വേണ്ടി വരുന്നവര്‍ക്കെല്ലാം യഥാസമയം ചികിത്സ ലഭ്യമാക്കാനുതകുന്ന വിപുലമായ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്.…

ശബരിമലയില്‍ ഒരു പോസ്റ്റ് ഓഫീസ് ഉണ്ട്. പതിനെട്ടാം പടിയുടെയും ശബരിമല ശാസ്താവിന്റെയും തപാല്‍ മുദ്ര പതിയുന്ന കത്തിടപാടുകള്‍ മുടങ്ങാതെ നടക്കുന്ന സന്നിധാനത്തെ തപാലാഫീസ്. ഈ വരുന്ന നവംബര്‍ 16 ന് സന്നിധാനത്തെ ഈ പോസ്റ്റ്…

ശബരിമല സന്നിധാനത്തെ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയും നേതൃത്വത്തിലുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ ബുധനാഴ്ച്ച വൈകിട്ട് സന്നിധാനത്ത് ഭക്തിഗാനാര്‍ച്ചന നടത്തി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മുപ്പതോളം പേരാണ് ഗാനാര്‍ച്ചനയുമായി ശബരി…

ശബരിമല അയ്യപ്പ സന്നിധിയില്‍ തുടര്‍ച്ചയായ 13-ാം വര്‍ഷവും സംഗീതാര്‍ച്ചന നടത്തിയതിന്റെ നിര്‍വൃതിയിലാണ് സംഗീതജ്ഞന്‍ പെരുമ്പുഴ പ്രമോദ്. മകരവിളക്കിനെത്തിയ ഭക്തജനങ്ങള്‍ക്ക് മുന്നിലാണ് ശ്രീ ശാസ്ത ഓഡിറ്റോറിയത്തില്‍ സംഗീത സദസ് അവതരിപ്പിച്ചത്. തിരുനെല്ലൂര്‍ അജിത് വയലിനും ചേര്‍ത്തല…

സന്നിധാനത്തെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ചികിത്സ നല്‍കുക മാത്രമല്ല ഭക്തി ഗാനാര്‍ച്ചനയിലൂടെ ഭക്തരുടെ മനം കുളിര്‍പ്പിക്കുക കൂടിയാണ് സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ സേവനത്തിനായി എത്തിയ ഡോക്ടര്‍മാരായ നാല് പേര്‍. സേവനത്തിനൊപ്പം ഭക്തി ഗാനാര്‍ച്ചനയുമൊരുക്കുക നിയോഗമെന്നുറപ്പിച്ചായിരുന്നു ഇവര്‍…

മകരവിളക്ക് ദര്‍ശന ദിവസമായ ജനുവരി 14 ന് ഉച്ചയ്ക്ക് 12 വരെ മാത്രമായിരിക്കും ഭക്തര്‍ക്ക് ശബരിമല സന്നിധാനത്തേക്ക് പ്രവേശനം. 12 ന് ശേഷം യാതൊരു കാരണവശാലും ഭക്തരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നതല്ല. മകരസംക്രമ…

മകരജ്യോതി ദര്‍ശനത്തിന് എത്തുന്ന അയ്യപ്പഭക്തര്‍ തീര്‍ക്കുന്ന പര്‍ണ്ണശാലകളില്‍ അഗ്‌നികൂട്ടുകയും ഭക്ഷണം പാചകം ചെയ്യുന്ന രീതി ഇല്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നതിനായി പോലീസിന്റെ നേതൃത്വത്തില്‍ പരിശോധന സംഘടിപ്പിച്ച് ബോധവല്‍ക്കരണം നടത്തി. പര്‍ണ്ണശാലകളില്‍ അഗ്‌നി കൂട്ടാന്‍ അനുവദിക്കരുതെന്ന…

മകരവിളക്ക് ദിവസമായ ജനുവരി 14 - ന് ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ യാത്ര കൂടുതല്‍ സുഗമമാക്കാന്‍ ക്രമീകരണങ്ങളുമായി കെഎസ്ആര്‍ടിസി. നിലവില്‍ നടന്നു വരുന്ന സര്‍വീസുകള്‍ക്ക് പുറമെ മകരജ്യോതി ദര്‍ശനം കഴിഞ്ഞ് തിരികെ മടങ്ങുന്ന ഭക്തരുടെ…

മകരസംക്രമ സന്ധ്യയില്‍ ശബരീശ വിഗ്രഹത്തില്‍ ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങള്‍ നാളെ (ജനുവരി 12) പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്കു കൊണ്ടുപോകും. പതിനാലിനാണ് മകരവിളക്ക്. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണ് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍…