മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി എൻ.എസ്.എസ് യൂനിറ്റുകളും ശുചിത്വമിഷനും സംയുക്തമായൊരുക്കുന്ന സ്നേഹാരമം പദ്ധതി ശ്രദ്ധേയമാകുന്നു. മാലിന്യമുക്തമാക്കപ്പെടുന്ന പ്രദേശം പൂന്തോട്ടമാക്കിമാറ്റുന്നതാണ് സ്‌നേഹാരാമം പദ്ധതി. മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരേയും മാലിന്യങ്ങൾ സൃഷ്ടിക്കുന്നതിനെതിരേയും പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ…