യുവജന ക്ഷേമ കായിക മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂത്ത് ക്ലബ്ബുകള്‍ക്കുള്ള നെഹ്റു യുവ കേന്ദ്രയുടെ അവാര്‍ഡിന് അപേക്ഷിക്കാം. 2020 ഏപ്രില്‍ ഒന്നു മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കളക്ടര്‍…

ജില്ലയുടെ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ജില്ലയിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് തെക്കിലിലെ ടാറ്റ ഗവ.കോവിഡ് ആശുപത്രി സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി. ആശുപത്രി സൂപ്രണ്ട്, ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരോട് മന്ത്രി നേരില്‍ സംസാരിച്ചു.…

ആരോഗ്യമന്ത്രിയായ ശേഷം ആദ്യമായി ജില്ലയിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ആദ്യം സന്ദര്‍ശിച്ചത് ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ്. കോവിഡ് രൂക്ഷമായ ഘട്ടത്തില്‍ കിടത്തി ചികിത്സ നടത്താനായി മെഡിക്കല്‍ കോളേജില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളൊക്കെയും മന്ത്രി…

കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജില്‍ ഒപി ഉടന്‍ ആരംഭിക്കുമെന്നും ന്യൂറോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ന്യൂറോളജിസ്റ്റ് വേണമെന്നത് കാസര്‍കോട്ടുകാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്.…

പെരിയയിലെ കാസര്‍കോട് ഗവ. പോളിടെക്നിക്ക് കോളേജില്‍ ഒന്നാം വര്‍ഷം ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര്‍ 20 ന് രാവിലെ 9.30 ന് മൂന്നാം ഘട്ട സ്‌പോട്ട് അഡ്മിഷന്‍ നടക്കും. 50000 റാങ്ക് വരെയുള്ള പിന്നോക്ക ഹിന്ദു…

കാര്‍ഷിക മേഖലയിലെ അസംഘടിത തൊഴിലാളികള്‍ ഡിസംബര്‍ 31 നകം ഇശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കൃഷി ഡയറക്ടര്‍ അറിയിച്ചു. www.eshram.gov.in ലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡും ലഭിക്കും.

പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഒന്‍പതാം ക്ലാസ്സില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിന് 2022 ഏപ്രില്‍ ഒന്‍പതിന് നടത്തുന്ന ലാറ്ററല്‍ എന്‍ട്രി പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നവംബര്‍ 30 വരെ നീട്ടി. www.navodaya.gov.in ലൂടെയാണ് അപേക്ഷിക്കേണ്ടത്.…

മടിക്കൈ മോഡല്‍ കോളേജില്‍ സീറ്റൊഴിവ് കാഞ്ഞിരപ്പൊയിലിലെ മടിക്കൈ ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ ഒന്നാംവര്‍ഷ ബി.എ ഇംഗ്ലീഷ്, ബി.കോം വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ കോളേജില്‍ നേരിട്ടെത്തി അപേക്ഷിക്കണം. രജിസ്‌ട്രേഷന്‍ ഫീസ് 350…

ജില്ലയില്‍ കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ ഒഴിവുണ്ട്. വുമണ്‍ സ്റ്റഡീസ്/സൈക്കോളജി / സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. കാറഡുക്ക, മഞ്ചേശ്വരം, കാസര്‍കോട് ബ്ലോക്കുകളിലുളളവര്‍ക്കാണ് അവസരം. അപേക്ഷകര്‍ കുടുംബശ്രീ കുടുംബാംഗമായ സ്ത്രീകളായിരിക്കണം. ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും…

ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ അനുസ്മരണത്തോടെ ജില്ലാ പ്രൊബേഷന്‍ പക്ഷാചരണത്തിന് തുടക്കമായി. ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന പക്ഷാചരണ പരിപാടി പ്രിന്‍സിപ്പല്‍ ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജ് പി.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം…