വയനാട് കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ പതറാതെ വനം വകുപ്പും. ജില്ലയിൽ അപകടം നടന്ന പലസ്ഥലങ്ങളിലും ആദ്യമെത്തിയതും പുറം ലോകത്തെ അറിയിച്ചതും വനം വകുപ്പു തന്നെ. ഏറ്റവും സാഹസികമായിട്ടാണ് റാണിമല ഓപറേഷനിലൂടെ വനംവകുപ്പ്…

അതിശക്തമായ മഴയിൽ ഒറ്റപ്പെട്ട വയനാടിന് പോരാട്ട വീര്യം നൽകി ദേശീയ ദുരന്തനിവാരണ സേനയും. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട പുത്തുമലയിൽ ദുരന്തനിവാരണ സേനയുടെ ഇടപെടൽ ഏറെ സഹായകമായി. പ്രദേശത്ത് മണ്ണിനടിയിലകപ്പെട്ടുപോയവരെ കണ്ടെത്താൻ നടത്തിയ തിരച്ചലിൽ ദുരന്തനിവാരണ…

രാജ്യത്തിന്റെ നിലനിൽപ്പ് മതനിരപേക്ഷതയിലാണെന്നും നാടിന്റെ അതിജീവനത്തിന് കൂട്ടായ്മയാണ് അനിവാര്യമെന്നും മന്ത്രി കെ.കെ.ശൈലജ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിൽ സ്വാതന്ത്ര്യദിന പരേഡിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ആയിരക്കണക്കിന് ദേശസ്നേഹികളായ സ്വാതന്ത്ര്യസമര പോരാളികളുടെ…

മേപ്പാടി സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തുന്നവരെ ആദ്യം സ്വീകരിക്കുക വായനമുറിയെന്ന ഫലകമാണ്. ക്യാമ്പിലെത്തുന്നവർക്ക് ആദ്യം കൗതുകം തോന്നുമെങ്കിലും സംഭവം മനസ്സിലാക്കുമ്പോൾ കുട്ടിപൊലീസിനെ അഭിനന്ദിക്കാതെ വയ്യ... കാലവർഷക്കെടുതിയെ തുടർന്ന് സർവ്വതും ഉപേക്ഷിച്ചെത്തിയവരിൽ മിക്കവരും പത്രവായന…

സ്വാതന്ത്ര്യദിനത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി സ്റ്റുഡന്റ് പൊലീസ് കാഡറ്റ് (എസ്പിസി). മേപ്പാടി സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിലെ ക്യാമ്പിലാണ് സ്റ്റുഡന്റ് പൊലീസ് കാഡറ്റിന്റെ നേതൃത്വത്തിൽ അന്തേവാസികൾക്കായി ഉച്ചഭക്ഷണമൊരുക്കിയത്. എസ്പിസിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പൊലീസുകാരും അധ്യാപകരും ചേർന്ന്…

ദുരന്തത്തിന്റെ ഓർമകളിൽ പകച്ചുനിൽക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസവും സാന്ത്വനവുമായി ആരോഗ്യ-സാമൂഹ്യനീതി-വനിതാ ശിശുവികന വകുപ്പ് മന്ത്രി കെ.കെ ശൈലജ മേപ്പാടിയിലെത്തി. മേപ്പാടിയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച മന്ത്രി ക്യാമ്പിലുള്ളവർക്ക് ധൈര്യവും ആത്മവിശ്വാസവും പകർന്നു. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ…

കനത്തമഴയിൽ ഉരുൾപൊട്ടി 10 പേർ മരിക്കുകയും ഏഴുപേരെ കാണാതാവുകയും ചെയ്ത മേപ്പാടി പുത്തുമലയിലെ ദുരന്തഭൂമി മന്ത്രി കെ.കെ ശൈലജ സന്ദർശിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്കുശേഷം രാവിലെ പതിനൊന്നോടെയാണ് മന്ത്രി പുത്തുമലയിലെത്തിയത്.…

ജില്ലയിൽ കനത്ത മഴയെ തുടർന്ന് ഇതുവരെ 560 വീടുകൾ പൂർണ്ണമായും 5434 വീടുകൾ ഭാഗികമായും നശിച്ചു. പ്രാഥമിക കണക്കനുസരിച്ചുള്ള വിവരങ്ങളാണിത്. മാനന്തവാടി താലൂക്കിലാണ് ഏറ്റവും കൂടുതൽ വീടുകൾക്ക് നാശനഷ്ടം നേരിട്ടത്. ഇവിടെ 275 വീടുകൾ…

കാലവർഷക്കെടുതിയിൽ നാശനഷ്ടം നേരിട്ടവർക്ക് സാങ്കേതിക സഹായവുമായി നൈപുണ്യ കർമസേന. കേടുപാടുകൾ സംഭവിച്ച വീടുകളുടെ ഇലക്ട്രിക്, ഇലക്ട്രോണിക്, പ്ലംമ്പിങ്, കാർപെന്ററി തകരാറുകൾ പരിഹരിച്ച് വീടുകൾ വാസയോഗ്യമാക്കുന്നതിന് നൈപുണ്യ കർമസേനയുടെ സഹായം ലഭിക്കും. സംസ്ഥാനത്തെ ഐടിഐകളിലെ ഇൻസ്ട്രക്ടർമാരുടെ…

ശക്തമായ മഴയെ തുടർന്ന് വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നും 88,854 ആളുകളെകളെയാണ് മാറ്റിതാമസിപ്പിച്ചതെന്ന് ജില്ലാ കളക്ടർ എ.ആർ അജയകുമാർ അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ നിർദേശ പ്രകാരമാണ് അപകട സാധ്യതയുള്ള മേഖലകളിൽ നിന്നും…