ഗാന്ധി ജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ യു.പി., ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ഫേസ്ബുക്ക് ചിത്രരചനാമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. യു.പി. വിഭാഗത്തില്‍ സഞ്ജയ് വി.എസ്. (കവടിയാര്‍ നിര്‍മ്മല ഭവന് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍) ഒന്നാം സ്ഥാനവും നവനീത് മുരളീധരന് ( നെയ്യാറ്റിന്‍കര ഡോ.ജി.ആര്. പബ്ലിക് സ്കൂള്‍ ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂള്‍ വിഭാഗത്തില്‍ സനുഷ് ജെ.ലാല്‍ (തോന്നയ്ക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ) ഒന്നാം സ്ഥാനവും വൈഷ്ണവി വി.എസ്. (വഴുതയ്ക്കാട് കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍) രണ്ടാം സ്ഥാനവും നേടി.
‘കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍’ എന്ന വിഷയം ആസ്പദമാക്കി വാട്ടര്‍ കളര്‍ ഉപയോഗിച്ചു വരച്ച ചിത്രങ്ങളാണ് മത്സരത്തിനായി പരിഗണിച്ചത്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് പൊതുജനങ്ങളില്‍ നിന്നു ലഭിച്ച ലൈക്കിനൊപ്പം വിദഗ്ദ്ധസമിതിയുടെ വിലയിരുത്തലും വിധിനിര്‍ണയത്തിനായി പരിഗണിച്ചു. വിജയികള്‍ക്ക് മെമന്റോയും സര്‍ട്ടിഫിക്കറ്റും വൈകാതെ വിതരണം ചെയ്യുമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജി. ബിന്‍സിലാല്‍ അറിയിച്ചു.