കോവിഡ് പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. നാമനിര്‍ദ്ദേശ പത്രികയും 2എ ഫാറവും പൂരിപ്പിച്ച് നല്‍കണം.
2. ഒരു സമയം ഒരു സ്ഥാനാര്‍ത്ഥിയുടെ ആളുകള്‍ക്ക് മാത്രമേ പത്രിക സമര്‍പ്പിക്കുന്ന ഹാളില്‍ പ്രവേശനം അനുവദിക്കൂ.
3. പത്രിക സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ത്ഥിയുള്‍പ്പെടെ 3 പേരില്‍ കൂടാന്‍ പാടില്ല.
4. ഹാളില്‍ പ്രവേശിക്കുന്നതിനു മുമ്പ് കൈ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ വേണം.
5. പത്രിക സമര്‍പ്പിക്കുന്നയാള്‍ സാമൂഹ്യ അകലം പാലിക്കുകയും മാസ്‌ക് ധരിച്ചിരിക്കുകയും വേണം.
6. ആവശ്യമെങ്കില്‍ പത്രിക സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്‍കൂറായി സമയം അനുവദിക്കും.
7. പത്രിക സമര്‍പ്പിക്കാന്‍ വരുന്ന ഒരു സ്ഥാനാര്‍ത്ഥിക്ക് ഒരു വാഹനം മാത്രം.
8. സ്ഥാനാര്‍ത്ഥിയോടൊപ്പം ആള്‍ക്കൂട്ടമോ ജാഥയോ വാഹനവ്യൂഹമോ പാടില്ല.
9. കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവരോ ക്വാറന്റീനിലുള്ളവരോ മുന്‍കൂട്ടി അറിയിച്ച് വേണം നോമിനേഷന്‍ സമര്‍പ്പിക്കാന്‍ ഹാജരാകേണ്ടത്. ഇവര്‍ക്കായി സമയം അനുവദിക്കുന്നതും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നതുമാണ്.
10. സ്ഥാനാര്‍ത്ഥി കോവിഡ് പോസിറ്റീവ് ആണെങ്കിലോ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം ക്വാറന്റീനില്‍ ആണെങ്കിലോ പത്രിക നിര്‍ദ്ദേശകന്‍ മുഖാന്തിരം സമര്‍പ്പിക്കേണ്ടതും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ മുന്‍പാകെ സ്ഥാനാര്‍ത്ഥിക്ക് സത്യപ്രതിജ്ഞ ചെയ്ത് ഒപ്പ് രേഖപ്പെടുത്താവുന്നതും പ്രസ്തുത സത്യപ്രതിജ്ഞാ രേഖ വരണാധികാരി മുന്‍പാകെ ഹാജരാക്കേണ്ടതുമാണ്.