മലപ്പുറം: തെരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാര്‍ക്ക് പരിശീലന ക്ലാസ് നല്കി. എ.ഡി.എം എന്‍.എം മെഹറലി, ഡി.ഡി. പി ഇ. രാജന്, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ആസിഫ്, ജില്ലാ ഇന്‍ഫോര്‍മാറ്റിക് ഓഫീസര്‍ പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലന ക്ലാസ്. ഈഡ്രോപ് സൈറ്റിനെ പരിചയപ്പെടുത്തിയതിനോടൊപ്പം തെരഞ്ഞെടുപ്പിന് നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ചേര്‍ക്കുന്നതിനുള്ള നിര്‍ദേശങ്ങളും സെക്രട്ടറിമാര്‍ക്ക് നല്കി.
