കൊല്ലം : റേഷന്‍ കാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് 2021 ജനുവരി മുതല്‍ ഭക്ഷ്യധാന്യം ലഭിക്കില്ല. താലൂക്ക് സപ്ലൈ ഓഫീസ്, അക്ഷയകേന്ദ്രം, റേഷന്‍ കട എന്നിവിടങ്ങളില്‍ ഒരുക്കിയിട്ടുള്ള സൗകര്യം വിനിയോഗിച്ച് ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.