ഐ.എച്ച്.ആര്.ഡിക്കു കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള ചേലക്കര, കൊടുങ്ങല്ലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ പുതുതായി അനുവദിച്ച എം.എസ്.സി ഇലക്ട്രോണിക്സ് (ചേലക്കര), എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (കൊടുങ്ങല്ലൂര്‍) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും, പ്രോസ്പെക്റ്റസും www.ihrd.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ihrd.ac.in, 0471-2322985, 0471-2322501.
