കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ യോഗം ഇന്ന്( നവംബർ 25) ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. ജില്ലാ കളക്ടര്‍ എം. അഞ്ജന അധ്യക്ഷത വഹിക്കും. കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിനാല്‍ സ്ഥാനാര്‍ഥികള്‍ മാത്രമാണ് പങ്കെടുക്കേണ്ടത്. സ്ഥാനാര്‍ഥികള്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഏജന്റുമാരെ നിയോഗിക്കാം.
