തിരുവനന്തപുരം:  ജില്ലയിലെ മലയോര മേഖലയായ പൊന്മുടി വാർഡിൽ ഇതുവരെ 36.19 ശതമാനം പോളിങ്. ആകെ 641 വോട്ടർമാരാണു പൊന്മുടിയിലുള്ളത്. ഇതിൽ 232 പേർ ഇതുവരെ വോട്ട് ചെയ്തു. രണ്ടു പോളിങ് ബൂത്തുകളിലായാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്. പൊന്മുടി യു.പി.എസിലെ പോളിങ് ബൂത്തിൽ വോട്ടുള്ള 199 വോട്ടർമാരിൽ 69 പേരും പി.ഡബ്ല്യു.ഡി. ക്യാംപ് ഷെഡിലെ പോളിങ് ബൂത്തിൽ വോട്ടുള്ള 442 വോട്ടർമാരിൽ 163 പേരും ഇതുവരെ വോട്ട് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.