പാലക്കാട്: ഡിസ്പോസബിള്‍ / നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍, പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ഭക്ഷണം തുടങ്ങിയവ ഒഴിവാക്കുക. ആഹാര പാനീയങ്ങള്‍ സ്വന്തം പാത്രങ്ങളില്‍ വാങ്ങുക. മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതിന് ബിന്നുകള്‍ സ്ഥാപിക്കാവുന്നതാണ്. ഹരിത കര്‍മ്മസേനകള്‍ വഴി പാഴ് വസ്തുക്കള്‍ നീക്കം ചെയ്യാം. അണുനശീകരണത്തിന് ഹരിത കര്‍മ്മസേന യൂണിറ്റുകളുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. അണുവിമുക്തമാക്കിയ പാത്രങ്ങളിലാണ് കുടിവെള്ളം വിതരണം ചെയ്യുന്നതെന്ന് ഉറപ്പു വരുത്തുക.
