ജനുവരി 10ന് എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തുന്ന ഗുരവായൂര്‍ ദേവസ്വത്തിലെ എല്‍.ഡി.ക്ലാര്‍ക്ക് (കാറ്റഗരി നമ്പര്‍ 23/2020) പരീക്ഷയില്‍ പങ്കെടുക്കുന്ന ഭിന്നശേഷിക്കാര്‍ (40 ശതമാനത്തിനു മുകളില്‍) സ്‌ക്രൈബിനെ ആവശ്യമുണ്ടെങ്കില്‍ പരീക്ഷാ തിയതിക്ക് രണ്ട് ദിവസം മുന്‍പെങ്കിലും റിക്രൂട്ട്മെന്റ് ബോര്‍ഡ് ഓഫീസില്‍ ഇ-മെയില്‍ (kdrbtvm@gmail.com) മുഖേന അറിയിക്കണം.

പരീക്ഷയുടെ ഹാള്‍ടിക്കറ്റ്, മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന നിശ്ചിത മാതൃകയിലുള്ള ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റിനൊടൊപ്പം ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിലെ ഡോക്ടര്‍മാര്‍ നല്‍കുന്ന ‘എഴുതുവാന്‍ ബുദ്ധിമുട്ടുണ്ട്’ എന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കുന്നവര്‍ക്ക് മാത്രമേ സ്‌ക്രൈബിനെ അനുവദിക്കൂ.

പരീക്ഷയില്‍ പങ്കെടുക്കുന്ന കോവിഡ് ബാധിതരും ക്വാറന്റീനിലുള്ളവരും കണ്ടയ്ന്‍മെന്റ്സോണ്‍, ഇതര സംസ്ഥാനം, വിദേശം എന്നിവിടങ്ങളില്‍ നിന്ന് എത്തുന്നവരും വിവരം പരീക്ഷയ്ക്ക് രണ്ട് ദിവസം മുന്‍പ് ബോര്‍ഡ് ഓഫീസില്‍ ഇ-മെയിലിലൂടെയോ (kdrbtvm@gmail.com) ഫോണിലൂടെയോ (സെക്രട്ടറി 9497690008, പരീക്ഷകണ്‍ട്രോളര്‍: 8547700068) അറിയിക്കണം. ഉദ്യോഗാര്‍ഥിയുടെ പേര്, രജിസ്റ്റര്‍ നമ്പര്‍, പരീക്ഷ കേന്ദ്രത്തിന്റെ പേര് എന്നിവ ഇ-മെയിലില്‍ സൂചിപ്പിക്കണം. ഇ-മെയിലില്‍ ഉള്‍പ്പെടുത്തേണ്ട മറ്റ് രേഖകള്‍ സംബന്ധിച്ച വിവരങ്ങള്‍ www.kdrb.kerala.gov.in ല്‍ ലഭിക്കും.