കോട്ടയം: പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി താലൂക്ക് തലത്തില്‍ നടത്തിവരുന്ന ഓണ്‍ലൈന്‍ അദാലത്തുകള്‍ ഇനി മുതല്‍ എല്ലാ ആഴ്ച്ചയിലും. മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിന്റെ ഭാഗമായുള്ള അദാലത്തുകള്‍ക്ക് ആര്‍.ഡി.ഒമാരാണ് നേതൃത്വം നല്‍കുക.
ജനുവരി മാസത്തിലെ അദാലത്തുകളുടെ വിവരം
ജനുവരി 18 രാവിലെ 11- കോട്ടയം, ഉച്ചകഴിഞ്ഞ് 2.30 – ചങ്ങനാശേരി
19 രാവിലെ 11 -മീനച്ചില്‍, ഉച്ചകഴിഞ്ഞ് 2.30- വൈക്കം
20 രാവിലെ 11- കാഞ്ഞിരപ്പള്ളി .
27 രാവിലെ 11- കോട്ടയം, ഉച്ചകഴിഞ്ഞ് 2.30 – ചങ്ങനാശേരി
28 രാവിലെ 11- മീനച്ചില്‍, ഉച്ചകഴിഞ്ഞ് 2.30 – വൈക്കം
29 രാവിലെ 11- കാഞ്ഞിരപ്പള്ളി
വീടും സ്ഥലവും ലഭ്യമാക്കല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ചികിത്സാ ധനസഹായം, പ്രളയ ദുരിതാശ്വാസ സഹായം, റേഷന്‍ കാര്‍ഡ് , നിലം-തോട്ടം- പുരയിടം ഇനം മാറ്റം എന്നീ വിഭാഗങ്ങളില്‍പെട്ടവ ഒഴികെയുളള പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക. ഓരോ അദാലത്തിലും അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതികള്‍ പിന്നീട് അറിയിക്കും.
പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതും അദാലത്തില്‍ അവരെ പങ്കെടുപ്പിക്കുന്നതും അതത് താലൂക്കിലെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ്. പരാതികള്‍ സമയബന്ധിതമായും ജനങ്ങള്‍ക്ക് തൃപ്തികരമായും പരിഹരിക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളുടെ യോഗത്തില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍ദേശിച്ചു.