പട്ടിക വര്‍ഗക്കാരുടെ ഭവന നിര്‍മാണം നടത്തുന്നതിനായി രൂപീകരിച്ച ട്രൈബല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. സൊസൈറ്റി പ്രസിഡന്റ്, സെക്രട്ടറിമാര്‍, പട്ടിക വികസന ഓഫീസര്‍, ലൈഫ് മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സൊസൈറ്റികള്‍ക്ക് കൂടുതല്‍ വീട് അനുവദിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.പഞ്ചായത്ത് മുഖേന അനുവദിക്കുന്ന വീടുകള്‍ സൊസൈറ്റിയ്ക്ക് നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ഡി.ഡി.സി. യോഗത്തില്‍ ചര്‍ച്ചചെയ്യാനും ധാരണയായി. അതോടൊപ്പം മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് ആവശ്യമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.നിര്‍മാണത്തിനനുസരിച്ചുള്ള ഗഡുക്കള്‍ നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ കളക്ടര്‍ നടപടി സ്വീകരിക്കും. നിര്‍മാണം പാതിവഴിയില്‍ നിലച്ച വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.