ആലപ്പുഴ: സംസ്ഥാനത്തെ ഭവനരഹിതരും ഭൂരഹിതരുമായ ജനങ്ങള്‍ക്ക് സുരക്ഷിതമായ ഭവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും കുടുംബ സംമവും ജില്ലയില്‍ നടന്നു. സംസ്ഥാനത്ത് രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ സംസ്ഥാനതല പ്രഖ്യാപനവും തദ്ദേശസ്ഥാപനതല ഗുണഭോക്തൃ സംഗമത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ച ശേഷമായിരുന്നു തദ്ദേശ തലത്തില്‍ പരിപാടികള്‍ നടന്നത്.
ചേര്‍ത്തല നഗരസഭയില്‍ നടന്ന കുടുംബ സംഗമവും അദാലത്തും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല നഗരസഭയ്ക്ക് കീഴിലുള്ള 35 വാര്‍ഡുകളിലെ ലൈഫ് ഗുണഭോക്താക്കളുടെ സംഗമമാണ് നടന്നത്. നഗരസഭ പരിധിയില്‍ 260 വീടുകളാണ് പൂര്‍ത്തീകരിച്ചത്. ലൈഫ് മിഷന്‍ വഴി ചേര്‍ത്തല നഗരസഭയിലേക്ക് അനുവദിച്ച 819 വീടുകളില്‍ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ച 277 വീടുകള്‍ ഉള്‍പ്പെടെ 537 വീടുകളുടെ നിര്‍മാണമാണ് ഇതുവരെ പൂര്‍ത്തീകരിച്ചത്. ചേര്‍ത്തല നഗരസഭാധ്യക്ഷ ഷേര്‍ലി ഭാര്‍ഗവന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ റ്റി. എസ് അജയകുമാര്‍, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി. രഞ്ജിത്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിസി ടോമി, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ. എസ് സാബു, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീജ സന്തോഷ്, നഗരസഭ കൗണ്‍സിലര്‍ പി. ഉണ്ണികൃഷ്ണന്‍, നഗരസഭ സെക്രട്ടറി എന്‍. കെ കൃഷ്ണകുമാര്‍, ലൈഫ് മിഷന്‍ പ്രൊജക്റ്റ് ഓഫീസര്‍ വി. സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത്, ചേര്‍ത്തല തെക്ക് പഞ്ചായത്ത് എന്നിവിടങ്ങളില്‍ നടന്ന സംഗമം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സുരേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രവീണ്‍ ജി പണിക്കര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.കെ മുകുന്ദന്‍, പി.എ സജീവ്, മിനി ബിജു, ചേര്‍ത്തലത തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ നടന്ന സംഗമം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജി അനില്‍കുമാര്‍, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്‍ത്തികേയന്‍, വൈസ് പ്രസിഡന്റ് അഡ്വ. എം സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ നടന്ന സംഗമത്തില്‍ ബ്ലോക്ക് പഞ്ചായത്തംഗം അനിത തിലകന്‍, പഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശന, പഞ്ചായത്ത് സെക്രട്ടറി അജിതകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
മാവേലിക്കര തഴക്കര ഗ്രാമപഞ്ചായത്തില്‍ നടന്ന സംഗമം ആര്‍. രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ സതീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല ടീച്ചര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹരിപ്പാട് ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍ നടന്ന സംഗമം ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എം അനസ് അലി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മുളക്കുഴ ഗ്രാമപഞ്ചായത്തില്‍ നടന്ന സംഗമം സജി ചെറിയാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എന്‍. പദ്മാകാരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, ജില്ല പഞ്ചായത്ത് അംഗം ഹേമലത മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ആര്‍ രാധാബായ്, ബീന ചെറമേല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നടന്ന സംഗമം ജില്ലാ പഞ്ചായത്തംഗം ആര്‍ റിയാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അജിത് കുമാര്‍, വൈസ് പ്രസിഡന്റ് ജുമൈലത്ത്, ബ്ലോക്ക്, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുഹമ്മ ഗ്രാമപഞ്ചായത്ത് നടന്ന സംഗമം പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന, വൈസ് പ്രസിഡന്റ് എന്‍.പി റെജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നസീമത്ത്, കെ.ഡി മഹീദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആര്യാട് ഗ്രാമ പഞ്ചായത്തില്‍ നടന്ന സംഗമം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിജുമോന്‍, വൈസ് പ്രസിഡന്റ് അഡ്വ.ഷീനാ സനല്‍കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വിപിന്‍രാജ് അശ്വിനി തുടങ്ങിയവര്‍ പങ്കെടുത്തു.
കായംകുളം നഗരസഭാതല സംഗമം യു. പ്രതിഭ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ അദ്ധ്യക്ഷ പി ശശികല അധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കേശുനാഥ്, കായംകുളം നഗരസഭാ വൈസ് ചെയര്‍മാന്‍ ആദര്‍ശ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മായാദേവി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ഫര്‍സാന ഹബീബ്, മരാമത്തു സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുല്‍ഫിക്കര്‍, വിദ്യാഭ്യാസ കലാ കായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാമില അനിമോന്‍, റെജി മാവനാല്‍, അശ്വനിദേവ്, വാര്‍ഡ് കൗണ്‍സിലറായ പുഷ്പ ദാസ്, വിവിധ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ നഗരസഭാ സെക്രട്ടറി ധീരജ് മാത്യു, കായംകുളം നഗരസഭ പ്രോജക്ട് ഓഫീസര്‍ ബിന്ദു എസ് എന്നിവര്‍ പങ്കെടുത്തു.
അമ്പലപ്പുഴ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍ നടന്ന സംഗമം അതത് തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ ഉദ്ഘാടനം ചെയ്തു.