എറണാകുളം: കോതമംഗലം മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെയും പട്ടികജാതി/ വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമായി 433 പേർക്കായി 97 ലക്ഷം രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ചികിത്സ ധനസഹായം ആയി 369 പേർക്കായി 80 ലക്ഷം രൂപയും, പട്ടികജാതി-വർഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ചികിത്സാ ധനസഹായം ആയി 64 പേർക്ക് 17 ലക്ഷം രൂപയും ആണ് അനുവദിച്ചിട്ടുള്ളത്. ചികിത്സാ ധനസഹായത്തിന് അർഹരായവരുടെ ബാങ്ക് അക്കൗണ്ട് വഴി ധനസഹായം ലഭ്യമാകും. മുഖ്യമന്ത്രിയുടെയും പട്ടികജാതി -വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ചികിത്സാ ധനസഹായത്തിന് വേണ്ടി അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ എംഎൽഎ ഓഫീസിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ധനസഹായത്തിന് അപേക്ഷിക്കുവാൻ ഉദ്ദേശിക്കുന്നവർ ഓഫീസുമായി ബന്ധപ്പെടണമെന്നും ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.