കോട്ടയം മുതല്‍ കുമരകം വരെയുള്ള റോഡിലെ കയ്യേറ്റങ്ങള്‍ നാളെയും( ഫെബ്രുവരി രണ്ട്) കോട്ടയം മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള ഭാഗത്തേത് ഫെബ്രുവരി നാലിനും ഒഴിപ്പിക്കുമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. രണ്ടു ദിവസവും രാവിലെ 10.30ന് കോട്ടയം ബേക്കര്‍ ജംഗ്ഷനിലാണ് നടപടികള്‍ക്ക് തുടക്കം കുറിക്കുക.
