കാസര്‍ഗോഡ്:  ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നതും കോവിഡ് വാക്‌സിന്‍ വന്നതും നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതുമെല്ലാം ആളുകളിലെ ജാഗ്രത കുറവിന് കാരണമായി. സാമൂഹ്യ അകലം കൂടാതെ ആളുകള്‍ കൂട്ടംകൂടുന്നതും മാസ്‌ക് ധരിക്കാതെ യാത്രചെയ്യുന്നതും എല്ലാം പതിവായി.. ജില്ലയിലെ കോവിഡ് മരണനിരക്ക് കുറവാണെന്ന ചിന്തകളില്‍ നാം അലസരാവരുത്.

ജില്ലയില്‍ ഒരു ദിവസം ശരാശരി മാസ്‌ക് ധരിക്കാത്ത 370 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുക്കുന്നത്. ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി രണ്ട് വരെ മാസ്‌ക് ധരിക്കത്ത 12546 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പിഴ ഈടാക്കിയത്. കോവിഡ് നിര്‍ദ്ദേശം ലംഘിച്ച 879 പേര്‍ക്കെതിരെയാണ് കഴിഞ്ഞ ഒരുമാസത്തിനിടെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഫെബ്രുവരി ഒന്നിന് 392 പേരും രണ്ടിന് 413 പേരും മാസ്‌ക് ഇടാതെ കറങ്ങി നടന്ന് പോലീസിന്റെ പിടിയിലായി. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവ് ദുരുപയോഗം ചെയ്യരുത്. ഇനിയും ജാഗ്രത കൂടിയേ തീരൂ. സാമൂഹ്യ അകലം പാലിച്ചും, മാസ്‌ക് ധരിച്ചും, സാനിറ്റൈസര്‍ ഉപയോഗിച്ചും ജാഗ്രത തുടരണം.