കൊല്ലം:  നെടുമ്പന ഗ്രാമപഞ്ചായത്തില്‍ ആധുനിക രീതിയില്‍ നിര്‍മിച്ച പുലിയില – മജിസ്‌ട്രേറ്റ്മുക്ക് – പള്ളിമണ്‍ റോഡിന്റെ ഉദ്ഘാടനം പള്ളിമണ്‍ കിഴക്കേ ജംഗ്ഷനിലും പുലിയില സംഘം – തടത്തില്‍മുക്ക് – ഇളവൂര്‍ ഏറ്റുവായിക്കോട് റോഡിന്റെ നിര്‍മാണോദ്ഘാടനം പുലിയില സംഘം ജംഗ്ഷനിലും നടന്ന ചടങ്ങുകളില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഓണ്‍ലൈനായി നിര്‍വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഗിരിജാകുമാരി ചടങ്ങുകളില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി സുധാകരന്‍ നായര്‍, ജില്ലാ പഞ്ചായത്തംഗം പ്രിജി ശശിധരന്‍, വിവിധ തദ്ദേശ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പഞ്ചായത്തില്‍ സമ്പൂര്‍ണ എല്‍ ഇ ഡി തെരുവ് വിളക്ക് സ്ഥാപിക്കലിന്റെ ഒന്നാംഘട്ട ഉദ്ഘാടനവും മന്ത്രി ജെ മേഴ്‌സിക്കുട്ടിമ്മ ഓണ്‍ലൈനായി നിര്‍വഹിച്ചു. നല്ലില ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഗിരിജാകുമാരി അധ്യക്ഷത വഹിച്ചു. ആദ്യഘട്ടത്തില്‍ 2000 ലൈറ്റുകളാണ് സ്ഥാപിക്കുക.