കൊല്ലം:    ആനക്കോട്ടൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ  ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി  നിര്‍വഹിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനം കൊടിക്കുന്നില്‍  സുരേഷ് എം പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാ  ലാല്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു.

1.72 കോടി രൂപ ചെലവഴിച്ചാണ് മൂന്നു നിലയുള്ള കെട്ടിട സമുച്ചയവും കമാനമടക്കമുള്ള മറ്റ് സംവിധാനങ്ങളും ഒരുക്കിയത്.
ചടങ്ങില്‍ നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ സത്യഭാമ  അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജാ  സുരേഷ്, സ്‌കൂള്‍ പി ടി എ പ്രസിഡന്റ് ആര്‍ ശിവകുമാര്‍, വൈസ് പ്രസിഡന്റ് എം ധന്യ, ബ്ലോക്ക് പഞ്ചായത്തംഗം കെ മിനി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വി ഗോപകുമാര്‍, പ്രഥമാധ്യാപിക എസ് ഷീല, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍-അനധ്യാപകര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.