ഇടുക്കി: കേരള അഗ്നിരക്ഷാ സേനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫന്‍സ് വാളണ്ടിയര്‍ ടീമിന്റെ പാസിങ് ഔട്ട് പരേഡിന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി സല്യൂട്ട് സ്വീകരിച്ചു.. ഇടുക്കി ഐഡിഐ ഗ്രൗണ്ടില്‍ നടത്തിയ ജില്ലാ പാസ്സിംഗ് ഔട്ട് പരേഡില്‍ ജില്ലാ പോലീസ് മേധാവി ആര് കറുപ്പുസ്വാമി സലൂട്ട് സ്വീകരിച്ചു. ഇടുക്കി ജില്ലയിലെ 8 നിലയങ്ങളുടെ കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 148 പേരാണ് പരേഡില്‍ പങ്കെടുത്തത്.
സംസ്ഥാനത്ത് 14 ജില്ലാ ആസ്ഥാനങ്ങളിലും ഓരേ സമയം പാസ്സിംഗ് ഔട്ട് പരേഡ് നടത്തി. 2400 പേരാണ് പരിശീലനം പൂര്‍ത്തിയാക്കയത്. ദുരന്തമുഖങ്ങളില്‍ ആദ്യമെത്തുന്ന സാധാരണ ജനങ്ങളെ ദുരന്ത ലഘൂകരണത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിപ്പിച്ച് അവരെ കര്‍മ്മ നിരതരാക്കുക എന്നതാണ് സേനയുടെ ലക്ഷ്യം. ജില്ലാ ഫയര്‍ ഓഫീസ് റെജി വി കുര്യാക്കോസ്, കട്ടപ്പന, ഇടുക്കി, അടിമാലി സ്റ്റേഷന് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.