മലപ്പുറം: ചാലിയാര്‍, അത്താണിക്കല്‍, ചോക്കാട്, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസ് പരിസരത്തും ഒരുക്കിയ ഓപ്പണ്‍ ജിംനേഷ്യങ്ങളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. അഞ്ച് ലക്ഷം രൂപ ചെലവിലാണ് ജില്ലാ മെഡിക്കല്‍ ഓഫീസ് പരിസരത്ത് ജിംനേഷ്യം ഒരുക്കിയത്. ആരോഗ്യ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപ ചിലവഴിച്ചുമാണ് പൊതുജനാരോഗ്യ സംരക്ഷണവും മികച്ച ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനുമായി ആധുനിക വ്യായാമ കേന്ദ്രങ്ങള്‍ സജ്ജമാക്കിയത്.
ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, എന്‍.എച്ച്.എം. പ്രോഗ്രാമ മാനേജര്‍ ഡോ. എ. ഷിബുലാല്‍, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. അഹമ്മദ് അഫ്സല്, ഡോ. കെ. മുഹമ്മദ് ഇസ്മയില്‍, ജില്ലാ ആര്.സി.എച്ച് ഓഫീസര്‍ ഡോ. രാജേഷ്, ആര്‍ദ്രം മിഷന് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. ഫിറോസ്ഖാന് തുടങ്ങിയവര്‍ സംബന്ധിച്ചു.
ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഏറനാട് എം.എല്‍.എ പി.കെ.ബഷീര്‍ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരന്, വൈസ് പ്രസിഡന്റ് ഗീതാ ദേവദാസ്, സ്റ്റാറ്റിംഗ് കമ്മറ്റി ചെയര്മാന്മാരായ തോണിയില്‍ സുരേഷ്, സുമയ്യ പൊന്നാം കടവന്‍, ബീനാ ജോസഫ്, അംഗങ്ങളായ പി.ടി.ഉസ്മാന്, ഷെരീഫ് അഴവളപ്പില്, സിബി അമ്പാട്ട്, ഗ്രീഷ്മ പ്രവീണ്‍, മിനി ദേവദാസ്, വിശ്വനാഥന്, മഞ്ജു അനില്‍, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ: ടി.എന്‍.അനൂപ്, ഹെല്‍ത്ത് ഇന്‍സ്പെക്ട്ടര്‍ കെ.അരുണ്‍കുമാര്‍, പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് വാഹിദ റഹ്മാന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് കമ്മത്ത് എന്നിവര്‍ പങ്കെടുത്തു.
ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒരുക്കിയ ഓപ്പണ്‍ ജിമ്മിന്റെ ഉദ്ഘാടന ചടങ്ങില്‍ എ.പി. അനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. ഷൗക്കത്ത്, വൈസ് പ്രസിഡന്റ് കെ. റഹൂഫ, സ്ഥിരം സമിതി അധ്യക്ഷന്‍ സക്കീര്‍ ഹുസൈന്, മെഡിക്കല്‍ ഓഫീസര്‍ ഡോ. എം. മുനീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വള്ളിക്കുന്ന് അത്താണിക്കല്‍ കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എ. ജയരാജ്, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.