പാലക്കാട്: കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പിരിഞ്ഞു പോയ അംഗങ്ങൾക്ക് കുടിശ്ശിക നിവാരണ അദാലത്ത് നടത്തുന്നു. മാർച്ച് ഒന്നിന് രാവിലെ 10 മുതൽ ജില്ലാ ഓഫീസിൽ നടക്കുന്ന അദാലത്തിൽ അസിസ്റ്റന്റ് ലേബർ ഓഫീസർ പാലക്കാട് സർക്കിൾ 1, 2, 3 എന്നിവയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളാണ് പങ്കെടുക്കേണ്ടത്.
ഫോറം 5 സമർപ്പിച്ചിരുന്ന തീയതി വരെയുള്ള കാലയളവിലെ അംശാദായ കുടിശ്ശിക കണക്കാക്കി 50 ശതമാനം തൊഴിലുടമയിൽ നിന്ന് ഈടാക്കി പലിശയും പിഴപലിശയും ഒഴിവാക്കി പിരിഞ്ഞുപോയ തൊഴിലാളികളെ ഒഴിവാക്കുന്നതിന് അനുമതി ലഭിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഓഫീസിൽ ലഭിക്കും. ഫോൺ: 0491 2545121