പാലക്കാട്: ഗവ. പോളിടെക്നിക് കോളേജിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഫിസിക്സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ അസിസ്റ്റന്റ് പൊഫസര്‍ തസ്തികയില്‍ ഒഴിവ്. സായാഹ്ന ക്ലാസിനായി ദിവസവേതനാടിസ്ഥാനത്തിലാവും നിയമനം. താത്പ്പര്യമുള്ളവര്‍ മാര്‍ച്ച് 10 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ്സോടെ എം.എസ്.സി ബിരുദം, യു.ജി.സി നെറ്റ് യോഗ്യത ഉണ്ടാവണം. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. ഫോണ്‍: 0491 2572640.
