കൊല്ലം: കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി മത്സ്യബന്ധന ഹാര്‍ബറുകളായ ശക്തികുളങ്ങര, നീണ്ടകര, അഴീക്കല്‍, തങ്കശ്ശേരി എന്നിവിടങ്ങളും അനുബന്ധ ലേല ഹാളുകള്‍ക്കും മാര്‍ച്ച് 28 ഉച്ചയ്ക്ക് 12 വരെ പ്രവര്‍ത്തനാനുമതി നല്‍കിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ഇവിടങ്ങളിലെ കോവിഡ് മാനദണ്ഡപാലനം സംബന്ധിച്ച ഇടക്കാല റിപോര്‍ട്ട് ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ 26 ന് സമര്‍പ്പിക്കണം. അനുമതി നല്കിയ കാലയളവിനുള്ളില്‍ തിരക്ക് കൂടിയാലും മാനദണ്ഡലംഘനം ഉണ്ടായാലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ദുരന്തനിവാരണ അതോറിറ്റിക്ക് വിവരം കൈമാറണം എന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
