തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് കുക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് / തത്തുല്യ യോഗ്യത, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഫുഡ് പ്രൊഡക്ഷൻ സർട്ടിഫിക്കറ്റ് എന്നീ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ മേയ് 25 ന് മുൻപായി പട്ടികജാതി വികസന ഓഫീസർ, അയ്യങ്കാളി ഭവൻ, കനക നഗർ, കവടിയാർ പി.ഒ വെള്ളയമ്പലം, തിരുവനന്തപുരം. പിൻ  695 003. എന്ന വിലാസത്തിൽ അയക്കണം.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0471 2737202.