തൃശ്ശൂർ: മലക്കപ്പാറ വനമേഖലയിലെ ആദിവാസി ഊരുകളിൽ ജില്ലാ സ്വീപ് സംഘത്തിൻ്റെ നേതൃത്വത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനായുള്ള യോഗങ്ങൾ സംഘടിപ്പിച്ചു. വോട്ടിംഗ് മെഷീൻ പരിചയപ്പെടുത്തുകയും മോക്ക് പോളുകൾ സംഘടിപ്പിക്കുകയും ചെയ്തു. മലക്കപ്പാറ വനമേഖലയിലെ വാച്ച്മരം, പെരുമ്പാറ, അടിച്ചിൽ തൊട്ടി തുടങ്ങിയ ആദിവാസി ഊരുകളിലാണ് യോഗങ്ങൾ സംഘടിപ്പിച്ചത്. സ്വീപ് ജില്ലാ സംഘാഗംങ്ങളായ രോഹിത്ത്, മിനി, ശ്രീലക്ഷ്മി തുടങ്ങിയവർ ക്ലാസുകൾ എടുത്തു. പോലീസ് , ഫോറസ്റ്റ്, ട്രൈബൽ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.