കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദൃശ്യമാധ്യമങ്ങളില്‍ നല്കുന്ന പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയസര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മറ്റിയുടെ (എംസിഎംസി) മുന്‍കൂര്‍ അനുമതി നേടണം. ഇതിനുള്ള അപേക്ഷ കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന എംസിഎംസി സെല്ലില്‍ നിന്ന് ലഭ്യമാകും. അപേക്ഷയോടൊപ്പം സംപ്രേഷണം ചെയ്യാന്‍ ഉദ്ദേശിക്കുന്ന പരസ്യത്തിന്റെ പകര്‍പ്പും ലഭ്യമാക്കേണ്ടതാണ്. സംപ്രേഷണം ചെയ്യുന്ന തീയ്യതി, പരസ്യത്തിന്റെ നിര്‍മാണ ചെലവ്, സംപ്രേഷണ ചെലവ് തുടങ്ങിയ വിവരങ്ങള്‍ അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കണം.
