കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ സ്‌ക്വാഡുകള്‍ പിടിച്ചെടുത്ത പണം, വസ്തുക്കള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ പരിശോധിച്ച് വിട്ടു നല്‍കുന്നതിനുള്ള അപ്പീല്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഫിനാന്‍സ് ഓഫീസര്‍ സതീശന്‍ കെ (9447648998)യാണ് കണ്‍വീനര്‍. പ്രോജക്ട് ഡയറക്ടര്‍ കെ പ്രദീപന്‍ ( 9544235264), ജില്ലാ ട്രഷറി ഓഫീസര്‍ പത്മകുമാര്‍ പി വി (9496000251) എന്നിവരാണ് അംഗങ്ങള്‍.