നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ നെറ്റ്‌വര്‍ക്ക് ആക്‌സസെബിലിറ്റി ഇല്ലാത്ത 179 പ്രശ്‌നബാധിത ബൂത്തുകളില്‍ കുറഞ്ഞ ചെലവില്‍ സി.സി.ടി.വി  സംവിധാനം ദിവസ വാടക നിരക്കില്‍ ഏര്‍പ്പെടുത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

200 സി.സി.ടി.വി (ബുള്ളറ്റ്) ക്യാമറ യൂണിറ്റ്, വണ്‍ ചാനല്‍/ 2 ചാനല്‍/ 4 ചാനല്‍ ഡിവിആര്‍, 1 ടിബി / 2 ടിബി/ എച്ച് ഡി ഡി, എസ്.എം.പി.എസ് 1 ചാനല്‍ / 2 ചാനല്‍/ 4 ചാനല്‍ ഡി വി ആര്‍, (ബുള്ളറ്റ് സി.സി.ടി.വി യൂണിറ്റ്), കണക്ടിംഗ് കേബിള്‍സ് സൗകര്യങ്ങള്‍ ഉണ്ടാകണം.

ക്വട്ടേഷനുകള്‍ പാലക്കാട് കലക്ടറേറ്റിലുള്ള ഡാറ്റാ സെന്ററില്‍ ഡിസ്ട്രിക്ട് കോണ്‍ടാക്ട് ഓഫീസര്‍ ആന്റ് ജില്ലാ പ്രൊജക്ട് മാനേജര്‍, ഐ.ടി. മിഷന്‍ മുമ്പാകെ മാര്‍ച്ച് 28 ന് വൈകിട്ട് മൂന്നു വരെ സമര്‍പ്പിക്കാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. അന്നേദിവസം വൈകിട്ട് നാലിന് ക്വട്ടേഷന്‍ തുറക്കും.