ഈറ്റ കൊണ്ടുനിര്‍മ്മിച്ച വട്ടി,കുട്ട, പായ, മുറങ്ങള്‍ മിതമായ വിലയില്‍ ലഭ്യമാക്കി നിറവ്-18
പാരമ്പര്യ തനിമയോടൊപ്പം ഗുണമേന്‍മയും നിലനിര്‍ത്തി ഈറ്റ, മുള ഉല്പ്പന്നങ്ങളും വനവിഭവങ്ങളും ആദിവാസി ഗോത്രഉല്പ്പന്നങ്ങളും ഔഷധങ്ങളും മിതമായവിലയില്‍ വാങ്ങുവാനുളള സുവര്‍ണ്ണാവസരമാണ് നിറവ് 2018 മേള നഗരിയിലെ സ്റ്റാളിലൂടെ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഒരുക്കിയിരിക്കുന്നത്. ഈറ്റ കൊണ്ടു നിര്‍മ്മിച്ച ഈടുറ്റ മുറം വലിപ്പമനുസരിച്ച് 120രൂപ, 75രൂപ, 60 രൂപ ചോറ്റുകുട്ട-200രൂപ, തറയിലിടുന്ന മാറ്റ് വലുത്-300, ചെറുത്- 150, എന്നിങ്ങനെയാണ് വിലനിരക്ക്. വട്ടി, പേന സ്റ്റാന്റ്, ഫോട്ടോ ഫ്രെയിം, ഫ്‌ളവര്‍വേയ്‌സ്, മുളകൊണ്ടുളള നാഴി, ഇടങ്ങഴി, ചിരട്ടത്തവി തുടങ്ങി വിവിധ ഉല്പ്പന്നങ്ങളാണ് സ്റ്റാളില്‍ വിപണത്തിന് എത്തിച്ചിട്ടുളളത്.
കൂടാതെ ആദിവാസി സമൂഹത്തിന്റെ പരമ്പരാഗത ജീവിതോപാധിയായ വനവിഭവശേഖരണത്തിലെ പ്രധാന ഇനമായ കാട്ടുതേന്‍, ചെറുതേന്‍, വന്‍തേന്‍, ഞൊടിയല്‍ തേന്‍ എന്നിവയും ഗ്യാസ് രോഗത്തിന് ആദിവാസിപാരമ്പര്യവൈദ്യം പ്രതിവിധിയായി കണക്കാക്കുന്ന ഞറയരി, മൂത്രാശയ രോഗങ്ങള്‍ക്കുളള കല്ലൂര്‍വഞ്ചി, തുടങ്ങിയവയ്‌ക്കൊപ്പം കാട്ടുകുടംപുളി, തെളളി, രോഗപ്രതിരോധശേഷിയുളള കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവയും ഇവിടെ ലഭ്യമാണ്. ഇതിനുപുറമെ ആദിവാസി വൈദ്യത്തിന്റെ കൈപുണ്യത്തില്‍ തയ്യാറാക്കിയ വിവിധതരം ചൂര്‍ണ്ണങ്ങള്‍, ഔഷധക്കൂട്ട് എണ്ണകള്‍, താരന്‍, മുടികൊഴിച്ചില്‍ എന്നിവയ്ക്കുളള എണ്ണ, ഇഞ്ച, പുല്‍തൈലം, മറയൂര്‍ ശര്‍ക്കര തുടങ്ങിയവയെല്ലാം മിതമായ നിരക്കില്‍ ഇവിടെ ലഭ്യമാണ്.
ആദിവാസി മേഖലയിലെ കുടുംബശ്രീ മുഖേനയും പരമ്പരാഗത തൊഴില്‍ തുടരുന്ന ആദിവാസി കുടുംബങ്ങളില്‍ നിന്നും ശേഖരിച്ച ഉല്പ്പന്നങ്ങളാണ് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സ്റ്റാളില്‍ വിപണനം ചെയ്യുന്നത്.
മന്ത്രിസഭാ രണ്ടാം വാര്‍ഷികം കലാസായാഹനത്തില്‍ ഇന്ന് (23.5.2018) ഗോത്രകലാനൃത്തവും വസന്തോത്സവവും
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ചെറുതോണിയില്‍ നടക്കുന്ന നിറവ് 2018 പ്രദര്‍ശനമേളയില്‍ കലാസായാഹനത്തില്‍ വൈകിട്ട് അഞ്ചിന് മറയൂര്‍ ഗോത്രകലാവേദി അവതരിപ്പിക്കുന്ന ഹില്‍പുലയ നൃത്തം, സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌ക്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്ന് അവതരിപ്പിക്കുന്ന വസന്തോത്സവം എന്നിവ അയക്കുന്നു.
മന്ത്രിസഭാ രണ്ടാംവാര്‍ഷികം കലാസായാഹ്നത്തില്‍ ഇന്ന്(23.5.18) ഗോത്രകലാനൃത്തവും വസന്തോത്സവവും
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച ചെറുതോണിയില്‍ നടക്കുന്ന നിറവ്2018 പ്രദര്‍ശനമേളയില്‍ കലാസായാഹ്നത്തില്‍ വൈകിട്ട് 5ന് മറയൂര്‍ ഗോത്രകലാവേദി അവതരിപ്പിക്കുന്ന ഹില്‍പുലയ നൃത്തം, സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ സൗത്ത്‌സോണ്‍ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്ന് അവതരിപ്പിക്കുന്ന വസന്തോത്സവം എന്നിവ അരങ്ങേറും.
ഇടുക്കി ജില്ലയിലെ ഗോത്രവര്‍ഗ്ഗ വിഭാഗമായ ഹില്‍പുലയ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന നൃത്തപരിപാടിയില്‍ 25ഓളം കലാകാരന്‍മാര്‍ പങ്കെടുക്കും. വസന്തോത്സവത്തില്‍ മധ്യപ്രദേശില്‍ നിന്നുള്ള 15, കര്‍ണ്ണാടകയില്‍ നിന്നുള്ള 15 കലാകാരന്‍മാര്‍ അണിനിരക്കുന്ന വിവിധ പരമ്പരാഗത നൃത്തങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ട നൃത്തപരിപാടികളും അവതരിപ്പിക്കും. പ്രവേശനം സൗജന്യം.