പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്ക് 84 ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ ഫസ്റ്റ് ലെവല്‍ ചെക്കിംഗ് പൂര്‍ത്തീകരിച്ച് റാന്ഡമൈസേഷന് നടത്തി റിസര്‍വായി സജ്ജമാക്കി. അടൂര്‍, തിരുവല്ല, ആറന്മുള നിയോജക മണ്ഡലങ്ങളിലെ ജനറല്‍ ഒബ്സര്‍വര്‍ സുരേഷ് വസിഷ്ഠിന്റെയും കോന്നി, റാന്നി നിയോജക മണ്ഡലങ്ങളിലെ ജനറല്‍ ഒബ്സര്‍വര്‍ ഡി.ഡി കപാഡിയയുടെയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു കളക്ടറുടെ ചേമ്പറില്‍ റാന്ഡമൈസേഷന് നടന്നത്.
ട്രെയിനിംഗിനും ബോധവല്‍ക്കരണത്തിനുമായി ഉപയോഗിച്ച കണ്ട്രോള് യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് എന്നിവ 84 എണ്ണം വീതമാണ് റാഡമൈസേഷന്‍ നടത്തി അധികമായി കരുതിയിരിക്കുന്നത്. തിരുവല്ല, അടൂര്‍ നിയോജക മണ്ഡലങ്ങളില്‍ 12 വീതം കണ്ട്രോള് യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നിവയാണ് അധികമായി ക്രമീകരിച്ചിരിക്കുന്നത്. ആറന്മുള, റാന്നി, കോന്നി നിയോജക മണ്ഡലങ്ങളിലായി 20 വീതം കണ്ട്രോള് യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നിവ അധികമായി സജ്ജമാക്കിയിട്ടുണ്ട്. ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകളുടെ റാന്‍ഡമൈസേഷനില്‍ ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന് നായര്‍, റാന്നി റിട്ടേണിംഗ് ഓഫീസര്‍ ബീനാ റാണി, ആറന്മുള റിട്ടേണിംഗ് ഓഫീസര്‍ ജെസികുട്ടി മാത്യു, കോന്നി റിട്ടേണിംഗ് ഓഫീസര്‍ എസ്. സന്തോഷ്കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി പി.കെ. ജേക്കബ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.