എറണാകുളം : ജില്ലയിൽ 24-ാം തീയതി വരെ 734682 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ്റ ആദ്യ ഡോസും 219568 ആളുകൾ രണ്ടാം ഡോസും സ്വീകരിച്ചു. ആകെ 954250 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. സർക്കാർ ആശുപത്രികളിൽ നിന്നും 646191 ആളുകളും സ്വകാര്യ ആശുപത്രികളിൽ നിന്നും 308059 ആളുകളും വാക്സിൻ സ്വീകരിച്ചു.ആരോഗ്യ പ്രവർത്തകരിൽ 58725 ആളുകൾ രണ്ട് ഡോസ് വാക്സിനും 74957 പേർ ആദ്യ ഡോസ് വാക്സിനും എടുത്തു. കോവിഡ് മുന്നണി പ്രവർത്തകരിൽ 30143 ആളുകൾ രണ്ട് ഡോസ് വാക്സിനും 50671 ആളുകൾ ആദ്യ ഡോസും സ്വീകരിച്ചു. 18 നും 44 നും ഇടയിൽ പ്രായമുള്ളവരിൽ 9114 ആളുകളാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്.

45 നും 59 നും ഇടയിൽ പ്രായമുള്ളവരിൽ 224200 ആളുകൾ ആദ്യ ഡോസും 27651 ആളുകൾ രണ്ടാം ഡോസും എടുത്തു. 60 ന് മുകളിൽ പ്രായമുള്ളവരിൽ 375740 ആളുകൾ ആദ്യ ഡോസും 103049 ആളുകൾ രണ്ട് ഡോസും സ്വീകരിച്ചു. ജില്ലയിൽ ഇതുവരെ 672476 ആളുകൾക്ക് കോവി ഷീൽഡിൻ്റെ ആദ്യ ഡോസും 200090 ആളുകൾക്ക് രണ്ട് ഡോസും നൽകി. കോ വാക്സിൻ 62206 ആളുകൾ ആദ്യ ഡോസും 19478 ആളുകൾ രണ്ട് ഡോസും സ്വീകരിച്ചു.