പാലക്കാട് ഗവ. ചെമ്പൈ സ്മാരക സംഗീത കോളെജില്‍ വോക്കല്‍ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തും. സംഗീതത്തില്‍ ബിരുദാനന്തര ബിരുദവും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സ്പെഷല്‍ റൂള്‍സ് പ്രകാരമുള്ള യോഗ്യതയും കോളെജ് വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്റ്റര്‍ ഓഫീസില്‍ രജിസ്‌ട്രേഷനുമുള്ളവര്‍ ജൂണ്‍ 25 രാവിലെ 10.30 ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിനെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 0491 2527437