കാസർഗോഡ്: മുളിയാര്‍ പഞ്ചായത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് പാണൂര്‍ സംഘചേതന സ്വയം സഹായ സംഘം ശേഖരിച്ച തുക കൈമാറി. മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി.മിനി ചെക്ക് ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന ദുരിതമനുഭവിക്കുന്നവര്‍ക്ക് ദുരിത നിവാരണാര്‍ത്ഥം അടിയന്തിര സാഹചര്യങ്ങളില്‍ ധനസഹായം നല്‍കുന്നതിന് ഗ്രാമ പഞ്ചായത്തിന്റെ മറ്റു ഫണ്ടുകളില്‍ നിന്ന് വേറിട്ട് സൂക്ഷിക്കുന്ന ഫണ്ടാണിത്. 2003 ലെ കേരള പഞ്ചായത്ത് രാജ് ദുരിതാശ്വാസനിധി രൂപീകരണവും വിനിയോഗവും ചട്ടങ്ങള്‍ പ്രകാരം രൂപികരിക്കപ്പെട്ടതാണ് ദുരിതാശ്വസ നിധി.
