ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ മീഡിയേഷൻ സെല്ലിൽ മീഡിയേറ്റർമാരായി എംപാനൽ ചെയ്യുന്നതിന് നിർദിഷ്ട യോഗ്യതയുള്ളവരിൽനിന്ന് എഴുതി തയാറാക്കിയ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സീനിയർ സൂപ്രണ്ട്, ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം, കാസർകോട് എന്ന വിലാസത്തിൽ ജൂലൈ 17 വൈകീട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. അപേക്ഷകൾ പരിശോധിച്ച് സെലക്ഷൻ കമ്മിറ്റിക്ക് മുമ്പാകെ നൽകും. പരമാവധി 20 മീഡിയേറ്റർമാരുൾപ്പെടുന്നതാവും പാനൽ. കാലാവധി അഞ്ച് വർഷം. ഫോൺ: 04994 256845
