മലപ്പുറം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ജൂലൈ മുതല്‍ നടത്തുന്ന പരീക്ഷകള്‍ എഴുതുന്ന ഉദ്യോഗാര്‍ത്ഥികളില്‍ കോവിഡ് പോസിറ്റീവായവര്‍ക്ക് പരീക്ഷ എഴുതുന്നതിനായി പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേകം ക്ലാസ് മുറികള്‍ ഒരുക്കുമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. കോവിഡ് പോസിറ്റീവായവര്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് പരീക്ഷ എഴുതണം. ഉദ്യോഗാര്‍ത്ഥികള്‍ പി.പി.ഇ കിറ്റ് ധരിക്കേണ്ടതില്ല. ജില്ലയില്‍ പരീക്ഷ എഴുതേണ്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അിറയുന്നതിന് 0483: 2734308, 9447785471 എന്നീ നമ്പറുകളുമായി ബന്ധപ്പെടാം.