ആലപ്പുഴ: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി എല്ലാവരും ഉത്തരവാദിത്തോടെ ഏറ്റെടുക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ കൃഷിഭവന്റെയും കോസ്റ്റൽ ഫാർമേഴ്സ് ഡെവലപ്മെന്റ് സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണക്കാല പച്ചക്കറി വിത്ത്, പച്ചക്കറി തൈകൾ, വാഴ വിത്ത് എന്നിവയുടെ വിതരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ വീടുകളിലും വിഷരഹിത പച്ചക്കറികൾ ഉണ്ടാകണം. ഓണത്തിന് കൂടുതൽ പച്ചക്കറി ഉത്പാദിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമായതിനാൽ ഈ സമയത്തിന് വലിയ പ്രാധാന്യം നൽകണമെന്നും മന്ത്രി പറഞ്ഞു – മന്ത്രി പറഞ്ഞു.
ചടങ്ങിൽ മുൻ പഞ്ചായത്ത് അംഗം കെ. വി. തിലകൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. ഡി. ഷിമ്മി, സൊസൈറ്റി സെക്രട്ടറി കെ. കെ. ജയറാം, കൃഷി ഓഫീസർ റോഷ്മി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.