തിരുവനന്തപുരം:  വനം മഹോത്സവത്തിന്റെ ഭാഗമായി വനം വന്യജീവി വകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനുമായി ചേര്‍ന്നു കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റിവ് മാനേജ്മെന്റ്(കിക്മ) കാമ്പസില്‍ ഇന്‍സ്റ്റിറ്റൂഷണല്‍ പ്ലാന്റിങ് തുടങ്ങി.  കിക്മ ഡയറക്ടര്‍ ഡോ. സ്റ്റാന്‍ലി ജോര്‍ജ്, ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഷാജി കുമാര്‍ എന്നിവര്‍ വൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ എസ്. രാജേഷ്, സെക്ഷന്‍ ഓഫിസര്‍മാരായ രവീന്ദ്രനാഥ്, സി. യേശുദാസന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എസ്. രാകേഷ് കുമാര്‍, ഇക്കോ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എസ്.എസ്. ബാലമുരളി എന്നിവര്‍ പങ്കെടുത്തു.